പി. കൃഷ്ണൻകുട്ടി
ആലപ്പുഴ വടക്ക് തുമ്പോളി പഴിക്കൽ വീട്ടിൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. യൂണിയൻ ഓഫീസിനു മുന്നിൽ നിന്നും പുറപ്പെട്ട ജാഥയിൽ കൊടികെട്ടിയ വാരിക്കുന്തവുമായി പങ്കെടുത്തു. കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി.

