കെ.കെ. തങ്കപ്പൻ
ആലപ്പുഴ തെക്ക് കുതിരപ്പന്തി മുക്കായിൽ വീട്ടിൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽ ക്രൂരമർദ്ദനത്തിനിരയായി. രാജ്യം താമ്രപത്രം നൽകി ആദരിച്ചു. ഭാര്യ: പൊന്നമ്മ. മകൾ: സിന്ധു

