സി.കെ. കേശവൻ
ആലപ്പുഴ വടക്ക് കൊമ്മാടി പുത്തൻപുരയ്ക്കൽ വീട്ടിൽ 1920-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. സജീവയൂണിയൻ പ്രവർത്തകനായിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. ലാത്തിച്ചാർജ്ജിൽ പരിക്കേറ്റു. 1946-ലെ പുന്നപ്ര സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഫാക്ടറിയിലെ ജോലി നഷ്ടപ്പെട്ടു.