വി.എൻ. ഗോപാലൻ
ആലപ്പുഴ വടക്ക് കൊമ്മാടി വാർഡിൽ വെളിയിൽ വീട്ടിൽ നീകണ്ഠന്റെ മകനായി ജനിച്ചു. 14 വയസു മുതൽ കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1946-ലെ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് പിഇ.7/1122 നമ്പർ കേസിൽ പ്രതിയായി. പത്തുമാസക്കാലം ഒളിവിൽ കഴിഞ്ഞു. ഇക്കാലത്ത് എസ്. കുമാരനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. മക്കൾ: ജീവൻ, രഞ്ജൻ, ബാബു.

