കൃഷ്ണൻകുട്ടി മറ്റത്തിൽ
ആലപ്പുഴ വടക്ക് ആശ്രമം വാർഡ് മറ്റത്തിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പിഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് എട്ടുമാസം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പാർടി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാര്യ: രാജമ്മ. മക്കൾ: സുശീല, ഉത്തമൻ, പുഷ്പവല്ലി, ഓമന, ഷാജിമോൻ.