കൃഷ്ണൻ കുഞ്ഞുപണിക്കർ
ആലപ്പുഴ വടക്ക് ആറാട്ടുവഴി വാർഡ് ചിറയിൽ വീട്ടിൽ കൃഷ്ണന്റെ മകനായി 1914-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പിഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒരുവർഷക്കാലം ഒളിവിൽ പോകാൻ നിർബന്ധിതനായി. ജോലിക്ക് ഹാജരാകാതെ വന്നപ്പോൾ ആസ്പൻവാൾ കമ്പനിയിൽ ഉണ്ടായിരുന്ന സ്ഥിരംജോലി നഷ്ടപ്പെട്ടു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1973-ൽ അന്തരിച്ചു. ഭാര്യ: കാർത്യായനി.