പെരുമാൾ വാസവൻ
ആലപ്പുഴ വാടയ്ക്കൽ കാക്കിരി വീട്ടിൽ പെരുമാളിന്റെ മകനായി ജനനം. കയർ ഫാക്ടറി തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകൻ. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിൽ വാസവൻ ഉണ്ടായിരുന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 74-ാം പ്രതിയായി. അറസ്റ്റു ചെയ്തു സെൻട്രൽ ജയിലിലടച്ചു.

