ചാക്കോ വക്കൻ
ആലപ്പുഴ കൈനകരിയിൽ എഴുപതിൽചിറ വീട്ടിൽ ചാക്കോയുടെ മകനായി ജനനം. കയർ തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 38-ാം പ്രതിയായി. അറസ്റ്റു ചെയ്തു സെൻട്രൽ ജയിലിലടച്ചു.