ചോട്ടുവാ ഷൺമുഖം
ബീച്ച് വാർഡിൽ വക്കസേട്ട് പുരയിടത്തിൽ ചോട്ടുവയുടെ മകനായി ജനനം. കയർ ഫാക്ടറി തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു ഷൺമുഖം.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 93-ാം പ്രതിയായി.48/22 നമ്പർ കേസിൽ 87-ാം പ്രതിയായി. സെൻട്രൽ ജയിലിൽ തടവിലായി.

