അയ്യപ്പൻ ഗോവിന്ദൻ
വാടയ്ക്കൽ ഉമാ പറമ്പിൽ അയ്യപ്പന്റെ മകനായി ജനനം.തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽപങ്കാളിയായി. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽഎന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി,കുമാരവൈജയന്തി വായനശാലയ്ക്കു സമീഎത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായിപൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത്എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു ഗോവിന്ദൻ.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ്വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ്ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും
കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായിതൊഴിലാളികൾ തിരിച്ചടിച്ചു. 48/22 നമ്പർ കേസിൽ 23-ാംപ്രതിയായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽതടവിലായി.

