വൈശ്യൻ ജോൺകുട്ടി
വാടയ്ക്കൽ ദൈവംപുരയ്ക്കൽ വീട്ടിൽ വൈശ്യന്റെ
മകനായി ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര
പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ആലിശ്ശേരി,
ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള
ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി
വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും
കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-
കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ
അംഗമായിരുന്നു. 48/22 നമ്പർ കേസിൽ 15-ാം പ്രതിയായി.
സെൻട്രൽ ജയിലിൽ തടവിലായി. അതിക്രൂരമായമർദ്ദനത്തിനിരയായി. ജയിലിൽ പ്രത്യേകം സജ്ജീകരിച്ച
കോടതിയിലായിരുന്നു വിചാരണ.

