വൈശ്യൻ ദേവസ്യ
വാടയ്ക്കൽ കോരപ്പൻ മൂപ്പൻ വൈശ്യന്റെ മകനായി
ജനനം. മത്സ്യത്തൊഴിലാളിയും അതോടൊപ്പം തുറമുഖത്തെ
ചിലങ്കകളിലെ കയറ്റിയിറക്കു തൊഴിലാളിയുമായിരുന്നു.
ഉണ്ടക്കണ്ണൻ ദേവസ്യ എന്ന വിളിപ്പേര് ഉണ്ടായിരുന്നു.
റൗഡിത്തരങ്ങളിൽ മുഴുകി നടന്നിരുന്ന ദേവസ്യയെ
സൈമൺ ആശാനാണു കോൺഗ്രസിന്റെയും
യൂണിയന്റെയും യോഗങ്ങളുടെ കാവലാളാക്കി മാറ്റിയത്.ആശാനോടൊപ്പം കമ്മ്യൂണിസ്റ്റുമായി. പുന്നപ്ര പൊലീസ്
ക്യാമ്പ് ആക്രമണത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു.
ഹെഡ് കോൺസ്റ്റബിൾ പരമേശ്വരൻപിള്ളയെ
കുത്തിവീഴ്ത്തി. 48/22 നമ്പർ കേസിൽ 16-ാം പ്രതിയായി.
പൊലീസിനു പിടികൊടുക്കാതെ ഒളിവിൽ പോയി. 11
വർഷത്തിനുശേഷം 1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ
വാറണ്ട് പിൻവലിച്ചപ്പോഴാണ് പുറത്തുവന്നത്. രോഗിയായ
ദേവസ്യ അന്തരിച്ചപ്പോൾ സൈമൺ ആശാന്റെ
നേതൃത്വത്തിൽ പള്ളിയുടെ സമ്മതമില്ലാതെ
സെമിത്തേരിയിൽ അടക്കം ചെയ്തു. കോൺഗ്രസേ
ഗൂഡാലോചന നടത്തി സെമിത്തേരിയിൽ ചെങ്കൊടി
ഉയർത്തി പ്രശ്നം വലിയ കോളീളക്കം സൃഷ്ടിച്ച
പള്ളിയാക്രണ കേസാക്കി. 22 പേർക്കെതിരെ കേസെടുത്തു.
ഇതു പിന്നീട് ഒത്തുതീർപ്പാക്കി.

