പി.ആർ. വാസപ്പൻ
കയർ ഫാക്ടറി തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. ആശ്രമം വാർഡിലെ റ്റി.സി. കമ്പനി ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. ഒക്ടോബർ 23-ന്റെ പ്രകടനം തോണ്ടംകുളങ്ങരയിൽ എത്തിയപ്പോൾ പുന്നപ്ര വെടിവയ്പ്പിനെക്കുറിച്ച് അറിഞ്ഞു. തുടർന്ന് ജാഥ ഏതാനും കിലോമീറ്ററുകൾകൂടി സഞ്ചരിച്ച് വെലിയാകുളങ്ങരയിൽ സമാപിച്ചു. പിറ്റേന്ന് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് വീട്ടിലെത്തിയപ്പോൾ ചങ്ങനാശ്ശേരയിലേക്ക് ഒളിവിൽ പോയി. എട്ടുമാസത്തെ ഒളിവുജീവിതത്തിനുശേഷം തിരിച്ചെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. ഒൻപതുമാസം ജയിൽശിക്ഷ അനുഭവിച്ചു. ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായി.

