വാര്യംപറമ്പിൽ കൃഷ്ണൻ
പുന്നപ്ര വടക്ക് വാര്യംപറമ്പിൽ വീട്ടിൽ 1911-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. 1938-ലെ സമരത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചു. അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. പുന്നപ്ര സമരത്തിലും പങ്കെടുത്തു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2002 ഒക്ടോബർ 28-ന് അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: ശാന്തമ്മ, മോഹൻദാസ്, പൊന്നമ്മ, സുവർണ്ണ.