എ.കെ. വാവ
കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പിലെ ലക്ഷ്യമാക്കി നീങ്ങിയ ജാഥകളിൽ ആലപ്പുഴ ബീച്ച് വാർഡിൽ നിന്നുള്ള ജാഥയിൽ അംഗമായിരുന്നു. ഈ ജാഥയുടെ മുൻനിരയിൽ റ്റി.സി. പത്മനാഭൻ, വി.കെ. ഭാസ്കരൻ, കെ.ആർ. ശ്രീധരൻ, എൻ.കെ. ഗോപാലൻ, കെ.ജെ. നിക്ലാവ് എന്നിവർ ഉണ്ടായിരുന്നു. വെടിവയ്പ്പിനെത്തുടർന്ന് കുതിരപ്പന്തി വഴി വലിയചുടുകാടിന് അടുത്ത് എത്തിയപ്പോൾ അവിടെ വെടിവയ്പ്പ് കഴിഞ്ഞിരുന്നു. കോട്ടയത്തേക്കുള്ള ബോട്ടിൽ കയറി ബന്ധുവിന്റെ വീട്ടിലേക്ക് ഒളിവിൽപോയി. സഹോദരിയുടെ അസുഖവിവരമറിഞ്ഞ് ഇടയ്ക്ക് വീട്ടിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്തു ലോക്കപ്പിലായി. ജാമ്യംകിട്ടി പുറത്തിറങ്ങിയപ്പോൾ സഹോദരി മരിച്ചുകഴിഞ്ഞിരുന്നുവെന്ന് ഏറെ സങ്കടത്തോടെ അദ്ദേഹം ഓർക്കുന്നു.

