പനയ്ക്കൽ പുരയ്ക്കൽ ദേവസ്യ
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡിൽ പനയ്ക്കൽ പുരയ്ക്കൽ വീട്ടിൽ 1925-ൽ ജനനം. മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുന്നിൽ പ്രവർത്തിച്ചു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മഹിളാ പ്രവർത്തകയായിരുന്ന സിവിലിയ ആണ് ഭാര്യ. മക്കൾ: മെറ്റിൽഡ, യേശുദാസ്, ആന്റണി, മേബിൾ, ഷെർളി, കൃനിലിയോസ്.