ടി.വി. ഹരിദാസ്
ആലപ്പുഴ ആറാട്ടുവഴിയിൽ ബംഗ്ലാവ് പറമ്പിൽ കാളിക്കുട്ടി ആശാട്ടിയുടെ മകനായി 1929-ൽ ജനിച്ചു. സ്വാതന്ത്ര്യസമരസേനാനിയും മഹിളാസംഘം നേതാവുമായിരുന്ന അമ്മയുടെ ചുവടുപിടിച്ച് സ്വാന്ത്ര്യസമര പ്രവർത്തങ്ങളിൽ പങ്കാളിയായി. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടു.സെൻട്രൽ ജയിലിൽ രണ്ടുവർഷം തടവുശിക്ഷ അനുഭവിച്ചു. ജയിൽമോചിതനായ ഹരിദാസ് 1948-ൽ 18-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ്. യുവകലാസാഹിതിയുടെ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനയുഗത്തിന്റെ ആലപ്പുഴ ലേഖകനായിരുന്നു. പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ശ്രദ്ധേയമായ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പത്രപ്രവർത്തക യൂണിയൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ഗ്രന്ഥശാലസംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: രാജമ്മ. മകൾ: രേഖ.