കെ.വി. കേശവൻ
ആലപ്പുഴ ആറാട്ടുവഴി വാർഡിൽ പൊഴീക്കൽ കണ്ടത്തിൽ കേശവൻ 1925-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കയർ തൊഴിലാളി. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായിരുന്നു. സമര ദിവസം രണ്ടു പേരും കൂടി സ്വന്തം വീട്ടിൽ നിന്നും നടന്നു കാഞ്ഞിരംചിറ വഴി ആഫീസിനു സമീപം എത്തുകായും, ആഫീസിനടുത്തുള്ള കാനാ ലിലുണ്ടായിരുന്ന കെട്ടുവള്ളത്തിൽ വിശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് സായിപ്പിന്റെ ക്യാബിനു മുൻ വശം സഖാക്കളെ കൊണ്ടു നിറഞ്ഞിരുന്നു.കൃത്യ സമയത്ത് കേശവനും, മാധവനും അങ്ങോ ട്ടു ചെല്ലുകയും ക്യാബിനുള്ളിലേക്കു കയറുകയും സായിപ്പിന്റെ ചെകിട്ടത്തു ബാവാ കേശവൻ അടിക്കുയും,TK. മാധവൻ പൊതിരെ തല്ലുകയും ചെയ്തു. സായിപ്പിന്റെ പല്ല് മേശപ്പുറത്ത് വീഴുകയും ചെയ്തിട്ടുണ്ടെന്നുള്ളത് ഒരു വാസ്തവമാണ്. പെട്ടന്ന് രണ്ടു പേരും കൂടി കമ്പനിയുടെ മതിൽ ചാടി കടന്ന് ഒളിവിൽ പോകുകയും, കുറച്ചു ദിവസങ്ങൾക്കു ശേഷം കളപ്പുരയിലുള്ള വീടിന്റെ മുന്നിലെ കാട്ടിൽ നിന്ന് പോലീസ് ബാവാ കേശവൻ (K.V. കേശവനെ അറസ്റ്റു ചെയ്തു ആലപ്പുഴ സബ്ബ് ജെയിലിൽ അടക്കുകയും,ഏഴു മാസത്തോളം ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മക്കൾ: ഷീല, ഷിബു, പ്രദീപ്.