കെ. ദിവാകരസ്വാമി
മുതുകുളം തെക്ക് തേവലപ്പുറത്ത് പടീറ്റതിൽ കവലയ്ക്കൽ വീട്ടിൽ 1920-ൽ ജനനം. ഏഴാംക്ലാസ് വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. മുതുകുളത്ത് ഒളിവുതാമസത്തിനെത്തി. കുമാരനാശാൻ മെമ്മോറിയൽ സ്കൂളിൽ അധ്യാപകനായി. കായംകുളം കായൽഫാം തൊഴിലാളികളെ സംഘടിപ്പിച്ചു. ഫാം യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2003 മാർച്ച് 4-ന് അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: സൂര്യകുമാരി, സുഷമ, സേതുകുമാരി, സിന്ധു.