പി. ചെല്ലപ്പൻ
ആലപ്പുഴ വടക്ക് കൊമ്മാടി പുളിച്ചുമാവുങ്കൽ വീട്ടിൽ 1928-ൽ ജനനം. പ്രാഥമിവിദ്യാഭ്യാസം. കയർ തൊഴിലാളി. 1946-ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. ഒളിവുകാലത്തു പ്രധാന ടെക്മാൻമാരിൽ ഒരാളായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടി ആലപ്പുഴ താലൂക്ക് കമ്മിറ്റി അംഗമായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ദീർഘകാലം തുമ്പോളി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മത്സ്യത്തൊഴിലാളി മേഖലയായിരുന്നു പ്രവർത്തനം. മിച്ചഭൂമി സമരത്തിൽ പങ്കെടുത്തു. നവോദയം വായനശാലയുടെ സ്ഥാപകരിൽ ഒരാളായിരുന്നു. 2006 നവംബർ 4-ന് അന്തരിച്ചു.

