എ.ജി. ഭാർഗ്ഗവൻ
പുന്നപ്ര വടക്ക് പഞ്ചായത്ത് 14-ാം വാർഡ് ആലുംപറമ്പിൽ വീട്ടിൽ 1928-ൽ ജനിച്ചു. കയർഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ദീർഘകാലം സിപിഐ(എം) പുന്നപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 2007 ആഗസ്റ്റ് 6-ന് അന്തരിച്ചു. ഭാര്യ: നന്ദിനി ഭായി. മക്കൾ: സുരേഷ്ബാബു, സുധാറാണി.