കുട്ടി ഗോപാലൻ
ആലപ്പുഴ മുറിപ്പകുതിയിൽ പുത്തൻപറമ്പിൽ വീട്ടിൽ കുട്ടിയുടെ മകനായി 1909-ൽ ജനിച്ചു. കയർതൊഴിലാളി ആയിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. ഡാറാസ്മെയിൽ കമ്പനി വാതിൽ പൊളിക്കാൻ ശ്രമിക്കുകയും വള്ളങ്ങളിലെ ചരക്ക് നശിപ്പിക്കുകയും ചെയ്തു. പട്ടാളം എത്തിയപ്പോൾ തൊഴിലാളികൾ മുന്നോട്ടു നീങ്ങി. വോൾക്കാർട്ട് ബ്രദേഴ്സിന്റെ കമ്പനി പടിക്കൽ നിന്നും എതിർവശമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞു. ബോംബെ കമ്പനിയുടെ ഗേറ്റ് പൊളിക്കാൻ ഗോപാലൻ ശ്രമിച്ചു. വള്ളക്കാരനെ അടിക്കുകയും ചരക്കുകൾ നശിപ്പിക്കുകയും ചെയ്തു. ലാത്തിച്ചാർജ്ജിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. മജിസ്ട്രേട്ട് കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. ഒൻപതുമാസം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു.

