പപ്പു പണിക്കർ
ആലപ്പുഴ നോര്‍ത്ത് തെക്കേവീട് പുത്തന്‍വെളിയില്‍ വീട്ടില്‍ 1904 ന് ജനനം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വിദേശവസ്ത്ര തുണിക്കടകൾ പിക്കറ്റ് ചെയ്തു. അറസ്റ്റുവരിച്ചു. 1938-ൽ പൊതുപണിമുടക്കിലും പ്രക്ഷോഭത്തിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കുന്നതിനു വൈകുന്നേരം ചകിരി കടത്താൻ ശ്രമിച്ച ബോംബെ കമ്പനിയുടെ വള്ളം ചവിട്ടിമുക്കുകയും ചെയ്തു. തുടർന്ന് പി.ഇ 7/114 നമ്പർ കേസിൽ പ്രതിയായി. 7 മാസത്തോലം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു.