കെ.എസ്. പത്മനാഭൻ
കളർകോട് ക്യാമ്പിന്റെ കാര്യദർശി ആയിരുന്നു പത്മനാഭൻ. കൊല്ലം – ആലപ്പുഴ റോഡിൽ മരങ്ങൾ മുറിച്ചിട്ടും കലിങ്കുകൾ പൊളിച്ചും മാർഗ്ഗതടസ്സം സൃഷ്ടിക്കണമെന്നതുമായിരുന്നു പഴവീട് കളർകോട് പ്രദേശത്തെ പ്രവർത്തകർക്കു നൽകിയിരുന്ന ചുതമല. പൊലീസ് ക്യാമ്പിലേക്കുള്ള പട്ടാളനീക്കം തടയുന്നതിനായിരുന്നു ഈ നടപടി. എസ്.ഡി കോളേജിനു തെക്ക് കനത്ത ആലാത്ത് വലിച്ചുകെട്ടി. മരങ്ങൾ മുറിച്ചിട്ടു. അപ്പോഴേക്കും പുന്നപ്ര ക്യാമ്പിൽ നിന്നുള്ള വെടിയൊച്ചകൾ കേട്ടുതുടങ്ങി.

