ആലിശ്ശേരി രാഘവൻ
കയർ തൊഴിലാളിയായിരുന്നു. 1938-ലെ പണിമുടക്കിൽ പങ്കെടുത്തു. പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്താണ് എത്തിച്ചേർന്നജാഥയിൽ രാഘവൻ അംഗമായിരുന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. ഏഴ് വെടിയേറ്റു രക്തത്തിൽ കുളിച്ചുകിടന്ന രാഘവനെ എൻ.കെ. ഗോപാലനും കൂട്ടരുമാണു എടുത്തുകൊണ്ടുപോയത്. പി.കെ. ചന്ദ്രാനന്ദനാണ് തുടർന്ന് ക്യാമ്പിലേക്കു കൊണ്ടുപോകുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തത്.

