പി.കെ. കരുണാകരൻ
രക്തസാക്ഷി അനഘാശയന്റെ അമ്മാവനാണ്. സമരകാലത്ത് ആലപ്പുഴ എസ്.ഡി.വി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. രണ്ട് ജ്യേഷ്ഠന്മരോടൊപ്പം ബീച്ച് വാർഡിൽ താമസിക്കുകയായിരുന്നു. കടക്കരപ്പള്ളിയിലെ പടിഞ്ഞാറേ കാനാശ്ശേരി കുടുംബം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പുറപ്പെട്ട വോളണ്ടിയർമാരുടെ കൂട്ടത്തിൽ കരുണാകരനും രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. ഒരു ജ്യേഷ്ഠൻ നാരായണൻ രക്തസാക്ഷിയായി. രണ്ടാമത്തെ സഹോദരൻ ദിവാകരനും വെടിയേറ്റു. കടക്കരപ്പള്ളിയിൽ താമസിച്ചിരുന്ന ജ്യേഷ്ഠൻ പ്രഭാകരൻ മേനാശ്ശേരിയിൽ രക്തസാക്ഷിയായി. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ട കരുണാകരൻ പിന്നീട് കണ്ടമംഗലം സ്കൂളിൽ അധ്യാപകനായി. വയലാർ മേക്കിലായിരുന്നു പിന്നീട് താമസം.