പത്താൻ കുമാരൻ
തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ ഓഫീസിലെ ശിപായിയായിരുന്നു. ശരീരപ്രകൃതി കൊണ്ടാണു പത്താൻ എന്ന വിളിപ്പേരു വീണത്. പൂട്ടിക്കിടന്ന യൂണിയൻ ഓഫീസ് പുരോഗമന സാഹിത്യകാരനായ കിഷൻ ചന്ദർ ആണ് നിരോധനം നീക്കിയപ്പോൾ ഉദ്ഘാടനം ചെയ്തത്. ഓഫീസിലിരിക്കാൻ രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ. കെ. മീനാക്ഷിയും പത്താൻ കുമാരനും. പൊലീസ് ഒരിക്കൽ ഓഫീസ് റെയ്ഡ് ചെയ്തു. മീനാക്ഷി രഹസ്യകത്ത് വാർമുടിയിൽ കെട്ടിവച്ച് കക്കൂസിൽ കൊണ്ടുപോയി നശിപ്പിച്ചു.പത്താൻ കുമാരനെ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസ് പൂട്ടി സീലുവച്ചു.പൊലീസ് മർദ്ദനവും സഹിക്കേണ്ടിവന്നു. തൊഴിലാളികളുടെ ആത്മവീര്യം നിലനിർത്താൻ പൊലീസ് കാവൽനിൽക്കുന്ന യൂണിയൻ ഓഫീസിനു മുകളിൽ ചെങ്കൊടി ഉയർത്താൻ തീരുമാനിച്ചു. ഇതിന്റെ ടീം ലീഡർ പത്താൻ കുമാരൻ ആയിരുന്നു.