രാമൻ പോർട്ട്
തുറമുഖ തൊഴിലാളിയായ രാമൻ പുന്നപ്ര-വയലാർ സമര തയ്യാറെടുപ്പുകളിൽ സജീവപങ്കാളിയായിരുന്നു.ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു രാമൻ. വെടിയേറ്റു വീണു. സമരഭൂമിയിൽ നിന്നു പിൻവാങ്ങിയപ്പോൾ മറ്റു സഖാക്കളാണ് രക്ഷിച്ചെടുത്തു കൊണ്ടുപോന്നത്. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടച്ചു.