കെ.എസ്. കുട്ടൻ
ആലപ്പുഴ വടക്ക് കളർകോട് നൂറുപറച്ചിറ വീട്ടിൽ 1914-ൽ കുട്ടൻ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരസേനാനിയായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2002 ജൂണിൽ അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: രാധ, രാജമ്മ, രവി, രാജൻ, രമ, ചന്ദ്രൻ, രമണി, പങ്കജം.