സുഗതൻ ഭാഗവതർ
ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു വടക്ക്-പടിഞ്ഞാറ് വെളിയിൽ വീട്ടിൽ കൊച്ചുകുഞ്ഞിന്റെയും നാണി മൂപ്പത്തിയുടെയും മകനായി 1929-ൽ ജനിച്ചു. ഒരു കലാ കുടുംബമായിരുന്നു. “കലയും സാഹിത്യവും സമരവും എല്ലാം കൂടെയുള്ള ഒരു സമ്മേളനമായിരുന്നു ഞങ്ങൾക്ക് ജീവിതം എന്നു പറയുന്നത്. അങ്ങനെയൊരു കാലഘട്ടം ആയിരുന്നു അത്”. അമ്മ നാണി മൂപ്പത്തി പാട്ടുകാരിയും ഹർമ്മോണിയം വായനക്കാരിയും ആയിരുന്നു. ജ്യേഷ്ഠന്മാർ രണ്ടുപേർ മദിരാശിയിലെ ഒരു നാടക കമ്പനിയിലാണു ജോലി ചെയ്തിരുന്നത്. തൊഴിലാളി കലാ സാംസ്കാരിക കേന്ദ്രത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കെ.വി. പത്രോസാണു കേന്ദ്രം രൂപീകരിക്കാൻ മുൻകൈ എടുത്തത്. സ്വാമി പത്മനാഭൻ ആയിരുന്നു പ്രസിഡന്റ്. കേശവദേവിന്റെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. ശാരംഗപാണിയുമായി ചേർന്ന് ഉണ്ണിയാർച്ച നാടകം എഴുതി. കളപ്പുര ക്യാമ്പിലെ പ്രവർത്തകനായിരുന്നു. നാടാർ കൊലക്കേസ് പ്രതി കെ.കെ. ചെല്ലപ്പൻ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. യൂണിയൻ ഓഫീസിലെ മൈക്ക് സെറ്റും ഉപകരണങ്ങളും ഇവിടെയാണ് ഒളിപ്പിച്ചത്. പിന്നീട് പൊലീസ് ഇവ പിടിച്ചെടുത്തു. ഭാര്യ: വിജയമ്മ. മക്കൾ: ബിജു, ബൈജു.