രാമൻകുട്ടി ആശാൻ
തൊഴിലാളി കലാ സാംസ്കാരിക കേന്ദ്രത്തിലെ പ്രധാനിയായിരുന്നു. 40 കലാകാരന്മാർ പ്രവർത്തിച്ചിരുന്ന ഈ കലാവേദിയുടെ കാരണവർ ആയിരുന്നു. കുട്ടികളായ തങ്ങൾക്ക് അച്ഛനെപ്പോലെയായിരുന്നു രാമകുട്ടി ആശാൻ എന്ന് അനസൂയ പറഞ്ഞിട്ടുണ്ട്. പാട്ടെഴുത്ത്, നാടകരചന, നൃത്തസംവിധാനം, ഗാനാലാപനം എന്നിവയിലെല്ലാം പ്രഗത്ഭനായിരുന്നു. രാമൻകുട്ടി ആശാൻ എഴുതിയ “ദേശസേവകൻ” എന്ന നാടകമായിരുന്നു കലാകേന്ദ്രത്തിന്റെ ആദ്യനാടകം. “ഉയർന്നിടട്ടൊരേ സ്വരത്തിലിങ്ക്വലാബ് സിന്ദാബാദ് ഉറച്ചമുഷ്ടികൊണ്ടു നമ്മൾ പഴമയോടു പൊരുതിടാം പുരോഗതിക്കുവേണ്ടി നമ്മൾ പഴമയോടു പൊരുതിടാം” എന്ന രാമൻകുട്ടി ആശാന്റെ പ്രസിദ്ധമായ പാട്ട് ആദ്യം പാടിയത് അനസൂയയാണ്