കൃഷ്ണൻ കാഞ്ഞിരംചിറ
കൃഷ്ണൻ രവി കരുണാകരന്റെ എസ്.കെ.വി കമ്പനിയിൽ പായ നെയ്ത്ത് തൊഴിലാളിയായിരുന്നു. അനസൂയയുടെ ഭർത്താവാണ്. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്തു. പാർടി പ്രവർത്തകനായിരുന്നു. അനുജൻ രാഘവനും സമരസേനാനിയായിരുന്നു. ഭാര്യയും ഭർത്താവും ഒരുപോലെ പ്രവർത്തകരായതുകൊണ്ട് വീട്ടിൽ ദാരിദ്ര്യമായിരുന്നു. ചെറ്റപ്പുരയിലായിരുന്നു താമസം. രോഗിയായി അകാലത്തിൽ അന്തരിച്ചു.