ആലിശ്ശേരി ദാമോദരൻ
തൊഴിലാളി കലാ സാംസ്കാരിക കേന്ദ്രം പ്രവർത്തകൻ ആയിരുന്നു. കേന്ദ്രത്തിന്റെ ആദ്യ നാടകമായ “ദേശസേവകൻ” എന്ന നാടകത്തിൽ മുതലാളിയുടെ വേഷമായിരുന്നു. അന്നു മുതൽ “മുതലാളി വർഗീസ്” എന്ന പേരുവീണു. ഡാൻസിന് (ചെല്ലമ്മ, വിജയൻ), നാടകത്തിന് (സുരേന്ദ്രൻ, ദാമോദരൻ), പാട്ടിന് (മേദിനി, അനസൂയ, ആലപ്പി സദാനന്ദൻ) എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങൾ ഉണ്ടായിരുന്നു. ബാലെ നടത്തിയിരുന്ന അണ്ണാവി രാജന്റെ അനുജൻ ചക്രപാണി, ശ്രീധരൻ ഭാഗവർ, ഭൈരവൻ (എസ്എൻഡിപി യൂണിയൻ താലൂക്ക് സെക്രട്ടറി) ഇങ്ങനെ 40-ൽപ്പരം കലാകാരന്മാർ ഉണ്ടായിരുന്നു. എല്ലാവരുംതന്നെ പുന്നപ്ര-വയലാർ സമരത്തിൽ സജീവരായിരുന്നു.