വി.കെ. ചെല്ലപ്പൻ
തൊഴിലാളികൾക്കെതിരെ സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ ഉടനടി അതു പാട്ടിന്റെ രൂപത്തിലാക്കി നാട്ടിൻപുറത്തു മുഴുവൻ പാടിക്കൊണ്ടു നടക്കും. ഞായറാഴ്ചയാണ് ഇത്തരം നാടൻപാട്ടുകാർ കൂടുതൽ തെരുവിലുണ്ടാവുക. വി.കെ. ചെല്ലപ്പന് ഇതിൽ പ്രത്യേക പ്രാവീണ്യം ഉണ്ടായിരുന്നു. വി.കെ. പളനി അനുജനായിരുന്നു. ഡാറാസ്മെയിലിൽ ജോലി ചെയ്യുമ്പോൾ ബംഗാളി സൂപ്പർ വൈസർ അടിച്ചതിനെതിരെ ഫാക്ടറിയിൽ അദ്ദേഹത്തെ തുടഞ്ഞുവച്ചു. ടിവി വന്നു ഒത്തുതീർപ്പുണ്ടാക്കിയതിനുശേഷമാണ് ഘെരാവോ നിർത്തിയത്. ചെല്ലപ്പൻ സമരത്തിൽ പങ്കെടുക്കുകയും ജയിലിൽ കിടക്കുകയും മർദ്ദനം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യക്ഷാമകാലത്തെ ചെല്ലപ്പന്റെ ഒരു പാട്ടിതാ: “ചൊരിമണലിൽ പണിയെടുത്തു വിളവെടുക്കേണം. നാട്ടാരെല്ലാം കൂട്ടമായിട്ടണിനിരക്കാതെ പടു പട്ടിണി ഈ നാട്ടിൽ നിന്നു പോകുവതെങ്ങനെ?”