പി.കെ. വേലായുധൻ
കൊമ്മാടി പൊള്ളയിൽ വീട്ടിൽ 1908-ൽ ജനം. കയർ
തൊഴിലാളി. പുളിമരച്ചുവട് ക്യാമ്പിന്റെ വൈസ്
ക്യാപ്റ്റനായിരുന്നു. വാരിക്കുന്തം തയ്യാറാക്കുക, അതു
പ്രയോഗിക്കാനും ബയണറ്റ് ചാർജ്ജിനെ നേരിടാനും
പരിശീലനം നേടുക, രാഷ്ട്രീയം പഠിക്കുക
ഇതൊക്കെയായിരുന്നു ക്യാമ്പിലെ ദിനചര്യ. കൊപ്ര
ഉണ്ടാക്കുന്ന കൂടം എടുത്തുവച്ചായിരുന്നു ക്യാമ്പ് ഓഫീസ്.
രാവിലെ കഞ്ഞിയും ഉച്ചയ്ക്ക് ചോറും
സാമ്പാറുമായിരുന്നു ഭക്ഷണം. അരി നാട്ടിൽ നിന്നും
പിരിവിട്ട് ശേഖരിക്കുമായിരുന്നു. ബ്രട്ടീഷ് പാടട്ത്തിൽ
റേഷൻ ഉണ്ട്. അവിടെ നിന്നാണു കൂടുതലും
പിരിവിട്ടിരുന്നത്. പുന്നപ്ര വെടിവയ്പ്പനെ തുടർന്ന് ക്യാമ്പ്
പിരിച്ചുവിട്ടു. ഒളിവിൽ പോയി. 2007 ഫെബ്രുവരി 2-ന്
അന്തരിച്ചു. സാഹിത്യകാരൻ ദീപു കാട്ടൂർ
കൊച്ചുമകനാണ്.