സി.കെ. കേശവൻ
കൊമ്മാടി പുളിമരച്ചുവട് ക്യാമ്പിന്റെ ക്യാപ്റ്റൻ ആയിരുന്നു. കയർ തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. നവോദയം വട്ടക്കളി സംഘത്തിലെ പ്രവർത്തകരിൽ ഒരാളുമായിരുന്നു. പ്രത്യേക താളത്തിൽ കൈയടിച്ചാൽ കേൾക്കുന്ന അംഗങ്ങൾ എല്ലാം ഓടിക്കൂടണമെന്നതായിരുന്നു ചിട്ട. പുന്നപ്ര വെടിവയ്പ്പിനുശേഷം അറസ്റ്റ് ചെയ്യപ്പെട്ടു. പൊലീസ് കേശവനെ പുളിമരച്ചുവടിൽ കൊണ്ടുവന്ന് ഇതുസംബന്ധിച്ച് ചോദ്യം ചെയ്തു. സി.കെ. പൊലീസിനോടു കൈകൊട്ടി നോക്കാൻ പറഞ്ഞു. ആരും വന്നില്ല. പ്രവർത്തകർ ഒട്ടേറെപ്പേർ ഈ നാടകം ഒളിഞ്ഞിരുന്നു കാണുന്നുണ്ടായിരുന്നു. പിഇ.7/1122 നമ്പർ കേസിൽ കേശവൻ ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലും കിടന്നു. ക്രൂരമർദ്ദനത്തിനിരയായി.