ആണ്ടി ചെല്ലപ്പൻ
കൊമ്മാടി പുളിമരച്ചുവട്ടിൽ ക്യാമ്പിലെ പ്രവർത്തകനായിരുന്നു. കൊമ്മാടിയിൽ ബാലസംഘം എന്ന പേരിൽ തുടങ്ങിയ ചെറുപ്പക്കാരുടെകൂട്ടം നവോദയം ഗ്രൂപ്പ് എന്നറിയപ്പെട്ടു. അവർക്ക് വട്ടക്കളി സംഘമുണ്ടായിരുന്നു. പാടിക്കളിച്ച് കിട്ടിയപണംകൊണ്ട് ഓലമേഞ്ഞൊരുകെട്ടിടത്തിൽ നവോദയം വായനശാല സ്ഥാപിച്ചു. ആണ്ടി ചെല്ലപ്പൻ കളി അശാൻകൂടി ആയിരുന്നു. കളരിക്കൽടി.കെ. കരുണാകരൻ, ബാബു ദേവൻ, പൊഴിക്കൽ തങ്കപ്പൻ തുടങ്ങിയവർ ഈ സംഘത്തിൽ അംഗങ്ങളായിരുന്നു. അവരെല്ലാം സമരപ്രവർത്തകരായിരുന്നു. ഗുണ്ടകളെയും എതിർപ്പുകളെയും ഈ യുവസംഘം കായികമായി നേരിടുമായിരുന്നു. പ്രത്യേക രീതിയിൽ കൈയടിച്ചാൽ കേൾക്കുന്ന അംഗങ്ങളെല്ലാം ഓടിക്കൂടും. സമരശേഷവും വട്ടക്കളി സംഘം തുടർന്നു. അങ്ങനെ ശേഖരിച്ച പണംകൊണ്ടാണ് വായനശാല ഓടുമേഞ്ഞത്.

