ഗോപാലൻ
നാടാർ കൊലക്കേസിൽ (48/122) പ്രതിയായിരുന്നു. ഭീകരമർദ്ദനമാണ് ഈ കേസിലെ പ്രതികൾക്കെല്ലാവർക്കും
ജയിലിൽ അനുഭവിക്കേണ്ടിവന്നത്. വിചാരണ തടവുകാരായി ആലപ്പുഴ ലോക്കപ്പിൽ കിടന്ന കാലം എല്ലാദിവസവും മർദ്ദനം ഉണ്ടായിരുന്നു. വിചാരണ തുടങ്ങിയപ്പോഴുണ്ടായ വിചാരണ നടപടികൾ സംബന്ധിച്ച് എം.ടി. ചന്ദ്രസേനന്റെ വിവരണത്തിൽ “പ്രതികളുടെ പേരുകൾ വിളിച്ചു കഴിഞ്ഞ് ഹാജരുള്ളവരെ രേഖപ്പെടുത്തി. ഒരാൾ സബ് ജയിലിൽവച്ചുള്ള മർദ്ദനത്തിൽ
കൊല്ലപ്പെട്ടു – ഗോപാലൻ” എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

