ഇ.ജി. പീറ്റർ
വാടയ്ക്കൽ ഇ.ജി. പീറ്റർ മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു പീറ്റർ. ആലപ്പുഴ റഹീം ബംഗ്ലാവിൽ ക്യാമ്പ് ചെയ്തിരുന്ന ഫിഫ്റ്റി ശ്രീ ട്രാവൻകൂർ ജിപിറ്റി എന്ന കമ്പനിയിലെ പട്ടാളക്കാർ നാട്ടിലിറങ്ങി പലരെയും പിടിച്ചുകൊണ്ടുപോയി മർദ്ദിക്കുകയുണ്ടായിയെന്ന് പീറ്റർ രേഖപ്പെടുത്തുന്നു. അവർ വാടയ്ക്കൽ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിക്കുകയും ചെയ്തു.