കെ.ജി. മാധവൻ
ഒക്ടോബർ 23-ന് കുതിരപ്പന്തിയിലെ കുമാരവൈജയന്തി വായനശാലയിൽ വാടപ്പൊഴിക്കു വടക്കുവശം പട്ടണം വരെയുള്ള തൊഴിലാളികൾ ആയുധങ്ങളുമായി എത്തിച്ചേരണമെന്ന് അറിയിപ്പുണ്ടായിരുന്നു. ചന്ദ്രാനന്ദനും ജോൺകുട്ടിയും കരുണാകരനുമൊപ്പം മാധവനും പൊലീസ് ക്യാമ്പിലേക്കുള്ള ജാഥ നയിക്കാൻ മുന്നിലുണ്ടായിരുന്നു. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ട മാധവൻ ഒളിവിൽ പോയി. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂരമർദ്ദനത്തിനിരയായി.