ജി. കൃഷ്ണൻ
തെങ്ങുകയറ്റ തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു. എം.കെ. ലക്ഷ്മണനോടൊപ്പം യൂണിനെ പ്രതിനിധീകരിച്ച് പണിമുടക്കം സംബന്ധിച്ച ചർച്ച ചെയ്യുന്നതിനു ടി.വി. തോമസിന്റെ അധ്യക്ഷതയിൽ കന്നട്ട തൊഴിലാളി യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. ദേശീയ പ്രസ്ഥാനവുമായി സഹകരിച്ചുവേണം പണിമുടക്ക് എന്ന അഭിപ്രായമനുസരിച്ച് പിന്നീട് കയർ ഫാക്ടറി യൂണിയൻ ഓഫീസിൽ സി. കേശവനും ശ്രീകണ്ഠൻനായരും പങ്കെടുത്ത യോഗത്തിലും യൂണിയനെ പ്രതിനിധീകരിച്ചു.ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു കൃഷ്ണൻ. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ട് ഒളിവിൽ പോയി. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂരമർദ്ദനത്തിനിരയായി.

