കെ.എക്സ്. പത്രോസ്
വട്ടയാലിൽ കറുകപ്പറമ്പിൽ വീട്ടിൽ ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ തലയ്ക്കു വെടിയേറ്റു. രാത്രി എത്തിയ പട്ടാളം അടുത്തു മുറിവേറ്റു കിടന്നിരുന്ന കൃഷ്ണനെയും ഗോപാലനെയും തോക്കിന്റെ പാത്തികൊണ്ട് മർദ്ദിച്ചുകൊന്നു. പത്രോസ് മരിച്ചെന്നുകരുതി പൊലീസ് വിട്ടുകളഞ്ഞു. നിരങ്ങിനീങ്ങി വട്ടയാൽ പള്ളിയുടെ കുരിശടിയിൽ എത്തി. രക്ഷപ്പെട്ട് ഒളിവിൽ പോയി. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂരമർദ്ദനത്തിനിരയായി. (ലൂയിസ് പ്രമാണി പത്രോസിന്റെ രക്തസാക്ഷിത്വം വിവരിക്കുന്നുണ്ട്)