കെ. നാരപ്പന്‍
1206. കെ. നാരപ്പന്‍ 44367/75
ആലപ്പുഴ ആശ്രമം വാര്‍ഡ് പണ്ടാരപ്പാട്ടത്തില്‍ വീട്ടില്‍
1921-ല്‍ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.
1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും
പൊതുപണിമുടക്കിലും പങ്കെടുത്തു. കയർ ഫാക്ടറി
വർക്കേഴ്സ് യൂണിയൻ ഓഫീസിലെ പ്യൂണായി
പ്രവർത്തിച്ചിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ്
ആക്രമണത്തെത്തുടർന്ന് ഒളിവിൽ പോയെങ്കിലും പിന്നീട്
അറസ്റ്റിലായി. എട്ടുമാസക്കാലം ആലപ്പുഴ സബ് ജയിലിൽ
വിചാരണ തടവുകാരനായി കഴിഞ്ഞു. പി.എ സോളമൻ
സഹതടവുകാരൻ ആയിരുന്നു. പൊലീസിന്റെ
ക്രൂരമർദ്ദനത്തിനിരയായി. തുടര്‍ന്ന് കൈകാലുകള്‍ക്ക്
സ്വാധീനകുറവും ശരീരത്തിന് പഴക്കവും നഷ്ടപ്പെട്ടു.
ഇടതുകൈയിലും ഇടതുകാൽപ്പത്തിയിലും പൊലീസ്
മർദ്ദനത്തിന്റെ മുറിവുകളുടെ പാട് ഉണ്ടായിരുന്നു. 2004
ആഗസ്റ്റ് 30-ന് അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മകൻ: സുരേഷ്.