സേവ്യര്‍ ആൻ്റണി
ആലപ്പുഴ വടക്ക് ചേര്‍ത്തല കനാല്‍ വാര്‍ഡ് കൊച്ചിക്കാരൻ വീട്ടില്‍ ജനനം. കയർ തൊഴിലാളിയായിരുന്നു. 1942 മുതല്‍ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു.പുന്നപ്ര-വയലാര്‍ സമരകാലത്ത് വലിയവീട് ക്യാമ്പിൽ ആയുധപരിശീലനം നൽകിയിരുന്ന ടീമിൽ അംഗമായിരുന്നു. വോളണ്ടിയർ ക്യാപ്റ്റനെന്ന നിലയിൽ തുലാം 7-ന്റെ ഘോഷയാത്രയുടെ മുന്നിൽ ഉണ്ടായിരുന്നു. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഒരുവർഷക്കാലം ഒളിവില്‍ കഴിഞ്ഞു. ഈ കാലയളവിൽ പി.കെ. ചന്ദ്രാനന്ദനൊപ്പം ഒരു വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. 1973-ല്‍ അന്തരിച്ചു. ഭാര്യ: പ്ലമീന.