കെ.കെ. ഭൈരവൻ
തുമ്പോളി ആഞ്ഞിലംചിറ വീട്ടിൽ 1926-ൽ ജനനം. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. ഫോർട്ട് കൊച്ചിയിൽ എട്ടുമാസം ഒളിവിൽ കഴിഞ്ഞു. നവോദയ വായനശാലയുടെ വടക്കുവശം പുളിമാവിൻ ചുവട്ടിലായിരുന്നു ഭൈരവൻ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ക്യാമ്പ്. രാമൻകുട്ടിയായിരുന്നു ക്യാമ്പിന്റെ ചുമതലക്കാരൻ. പരേത കലുങ്ക് പൊളിച്ചുമാറ്റുന്നതിൽ രാമൻകുട്ടിക്കൊപ്പം ഭൈരവനും പ്രവർത്തിച്ചു. ഡാറാസ്മെയിൽ കമ്പനിയിൽ ജോലി ചെയ്യവേ ആയിരുന്നു സമരത്തിന്റെ ഭാഗമായി പങ്കെടുത്തത്. ഒളിവിൽ പോയ ഭൈരവനെ തിരക്കി വീട്ടിൽച്ചെന്ന പൊലീസ് ഭീഷണിപ്പെടുത്തുകയും ഭൈരവനെ സഹായിക്കുന്നവർക്കെതിരെ പോലും കേസെടുക്കുമെന്നും പറഞ്ഞു. ഒളിവുജീവിതം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കമ്പനിയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു.