ശങ്കുണ്ണി പുത്തൻചിറ
ആലപ്പുഴ തെക്ക് സനാതനപുരം പുത്തൻചിറ വീട്ടിൽ ജനനം. കച്ചവടമായിരുന്നു തൊഴിൽ. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായതോടെ ഒളിവിൽ പോയി. പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1975-ൽ അന്തരിച്ചു. മക്കൾ: പ്രസന്നൻ, അനിതാകുമാരി.

