എസ്. ഷാഹുൽ ഹമീദ്
ആലപ്പുഴ വടക്ക് കൊമ്മാടി വാർഡ് ചെമ്മുറ്റത്തു വീട്ടിൽ ജനനം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. അറസ്റ്റിലായി. എട്ടുമാസം വിചാരണ തടവുകാരനായി ആലപ്പുഴ ലോക്കപ്പിൽ കിടന്നു. ക്രൂരമർദ്ദനത്തിനിരയായി. രോഗാവസ്ഥയിലാണ് ജയിൽമോചിതനായത്. 1964-നുശേഷം സിപിഐ(എം)യിൽ പ്രവർത്തിച്ചു.

