കറുമ്പന് വാസു
ആലപ്പുഴ നോര്‍ത്ത് ആശ്രാമം വാർഡ് വെളിയില്‍ വീട്ടില്‍ 1913-ല്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കറുമ്പന് വാസു, കണ്ണന് വാസു എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. 1938-ലെ പൊതുപണിമുടക്കും മുതൽ സ്വാതന്ത്ര്യസമരത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. 1939 ഒക്ടോബര്‍ 27-ന് അറസ്റ്റ് ചെയ്യപ്പെടുകയും ഏഴുമാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഠിനതടവ് അനുഭവിക്കുകയും ചെയ്തു. 1946-ല്‍ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽപി.ഇ-7/1122 നമ്പർ കേസിൽ അറസ്റ്റിലായി. 11 മാസം ആലപ്പുഴ സബ് ജയിലില്‍കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനവും ജയിൽവാസവുംമൂലം രോഗബാധിതനായി. വലത ഉപ്പൂറ്റിയിലും ഇടതുമുട്ടിലും ഉണ്ടായിരുന്ന മുറിപ്പാടുകളായിരുന്നു തിരിച്ചറിയൽ അടയാളങ്ങൾ. 1994-ല്‍ അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ലീലാമണി, സുധിന്ദ്രന്‍.