കണ്ടന് പാർത്ഥൻ
ആലപ്പുഴ നോര്‍ത്ത് വാടയ്ക്കൽ പൂങ്കുലയില്‍ വീട്ടില്‍ കണ്ടന് പാര്ത്ഥന് ജനിച്ചു. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു. എംസി-2/117, സിസി-70/114 നമ്പർ കേസുകളിൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ ആറുമാസക്കാലവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഏഴരമാസക്കാലവും തടവുകാരനായി കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. പുന്നപ്ര–വയലാർ സമരത്തിലും പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെതുടർന്ന് ഒളിവിൽപോയി. ലിസ്റ്റ് ഓഫ് ഫ്രീഡം ഫൈറ്റേഴ്സ് എന്ന ഗ്രന്ഥത്തിൽ 952-ാം നമ്പറായി പാർത്ഥന്റെ പേരുണ്ട്. വലതുകൈയുടെ ചൂണ്ടുവിരലിന്റെ കാൽഭാഗം മുറിച്ചുകളഞ്ഞു. കൈത്തണ്ടിൽ ഉൾഭാഗം നീരുവച്ചു കീറിയ പാടുണ്ട്. ഇവയായിരുന്നു തിരിച്ചറിയിൽ അടയാളങ്ങൾ. 1974 ഒക്ടോബർ 30-ന് അന്തരിച്ചു. ഭാര്യ: പാര്‍വ്വതി.

