കെ.കെ. തമ്പി
1922-ൽ ജനനം നാലാംക്ലാസ് വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കടുവാശ്ശേരി തമ്പി എന്നറിയപ്പെട്ടു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിലെ ഭാഗമായി നടന്ന മാരാരിക്കുളം വെടിവെപ്പിൽ തമ്പിയുടെ കൂടെയുണ്ടായിരുന്ന എൻ. ശങ്കരൻ വെടിവയ്പ്പിൽ രക്തസാക്ഷിയായി. റ്റി.കെ. വേലായുധൻ, എൻ. ശങ്കരൻ, പി.എൻ. പരമൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്നു. 1996 ഡിസംബർ 31-ന്അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: പ്രകാശൻ, ബാബു, ഷാജി.

